ദോഹ: കേരളത്തിലെ മധ്യവേനലവധി ആരംഭിക്കുന്നതോടെ നിരവധി കുടുംബങ്ങൾ ഖത്തറിലേക്ക് വരുന്ന സന്ദർഭം കണക്കിലെടുത്ത് കോഴിക്കോട് എയർപോർട്ടിൽ നിന്നും അഡീഷണൽ ഫ്ലൈറ്റുകൾസർവീസ് നടത്താൻ ആവശ്യമായ ഇടപടലുകൾ അഭ്യർത്ഥിച്ച് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ( ഗപാഖ്) കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, എം പി മാരായ ഇ ടി മുഹമ്മദ് ബഷീർ, എം കെ രാഘവൻ, പാർലമെൻറ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ എന്നിവർക്ക് നിവേദനം അയക്കുകയും പ്രസ്തുത നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് ട്രാൻസ്പോർട്ട് (ഏവിയേഷൻ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിച്ചതായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സംഘടനക്ക് അറിയിപ്പു ലഭിക്കുകയും ചെയ്തു.
ഗപാഖ് യോഗത്തിൽ, പ്രസിഡൻ്റ് കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗസൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, അൻവർ സാദത്ത് ടി. ......
ദോഹ: കാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിച്ച കലാ, കായിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്നകെ. മുഹമ്മദ് ഈസ യെന്ന ഇസക്കയുടെ ഓർമ്മകൾ ഉണർത്തുന്ന സ്മരണിക പുറത്തിറക്കുമെന്ന് കെ എം സി സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറീയിച്ചു.ഈസക്കയുടെ കുടുംബത്തിന്റെ സഹകരണത്തോടെ ബാല്യവും കൗമാരവുമുൾപ്പെടെയുള്ള ജീവിതകാലം അയവിറക്കുന്നസ്മരണിക വരും തലമുറയ്ക്ക് പ്രചോദനമാകുന്ന ഉള്ളടക്കത്തോടെയാണ് പ്രസിദ്ധീകരിക്കുക. ......
നാദാപുരം: മാധ്യമ പ്രവർത്തകൻ അശ്റഫ് തൂണേരിയുടെ 'ലോകം ഖത്തറിൽ ചുറ്റിയ കാലം' എന്ന പുസ്തകം തൂണേരി ഗ്രാമീണ വായനശാല ആൻ്റ് ഗ്രന്ഥാലയം നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കുഞ്ഞാമിന ആലിക്കുട്ടിക്ക് നല്കി പ്രകാശിപ്പിച്ചു. ഡോ. ......
കൊച്ചി: സമുദ്രമത്സ്യ മേഖലയിൽ സുസ്ഥിര രീതികൾ നടപ്പാക്കാൻ ശാസ്ത്രജ്ഞരുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും സഹകരണം അനിവാര്യമാണെന്ന് നിർദേശം. കേരളത്തിലെ സമുദ്രമത്സ്യ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശിൽപശാലയിലാണ് അഭിപ്രായം.
മത്സ്യലഭ്യതയെ കുറിച്ച് സിഎംഎഫ്ആർഐ നടത്തുന്ന ശാസ്ത്രീയ വിവരശേഖരണത്തിനൊപ്പം മത്സ്യത്തൊഴിലാളികൾ മീൻപിടുത്ത വിവരങ്ങൾ കൈമാറുന്നത് ഡേറ്റശേഖരണം കുറ്റമറ്റതാക്കും. ......
കൊച്ചി : സീറോ മലബാർ സഭയുടെ സമുദായ സംഘടന എന്ന പേരിൽ കത്തോലിക്ക കോൺഗ്രസ് ഉൾപ്പെടെയുള്ള സഭ സംഘടനകൾ മേജർ അതിരൂപതയിൽ നിലനിൽക്കുന്ന കുർബാന വിഷയത്തിൽ പരസ്യനിലപാട് പ്രഖ്യാപിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.സമുദായ സംഘടന എന്ന ലേബലിൽ നിലകൊള്ളുന്ന എ കെ സിസി എറണാകുളം - അങ്കമാലി മേജർ അതിരൂപതയിൽ എകീകൃത കുർബാന നടപ്പാക്കാൻ വേണ്ട ഇടപെടലുകളും പ്രതിഷേധങ്ങൾക്കും തയ്യാറാകണം. ജനാഭിമുഖ കുർബാന പരസ്യമായി വേണ്ടെന്നു പറഞ്ഞു എ കെ സി സി അവരുടെ നയം നിലപാട് സഭക്കുവേണ്ടി പറയണം.സഭവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒളിഞ്ഞും തെളിഞ്ഞും ചരട് വലിക്കുന്ന മെത്രാൻമാർ സ്വയം സ്ഥാനം ത്യാഗം ചെയ്യണം. ......
കൊച്ചി : കാലാനുസൃതമായ രീതിയിൽ ഓണറേറിയത്തിൽ വർധനവ്, ജോലിയിൽ സ്ഥിരത തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ആശാ വർക്കർമാർ നടത്തുന്ന സമരം എത്രയും വേഗം ഒത്തുതീർപ്പാൻ സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന് ബിജെ പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് തീർപ്പാക്കേണ്ട സമരം കേന്ദ്ര സർക്കാരിന്റെ മേൽ കെട്ടി വയ്ക്കുവാൻ സി.പി.എംനടത്തുന്ന ശ്രമം അപലനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബി ജെ പി സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ ആശാ വർക്കർ മാർ നടത്തുന്ന ജീവൽ സമരത്തെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത് തൊഴിലാളി വർഗ്ഗ പാർട്ടി എന്നു ഊറ്റം കൊള്ളുന്ന മാർക്സിസ്റ്റ് പാർട്ടിയും അവരുടെ തൊഴിലാളി സംഘടനയായ സി.ഐ.ടി യും ആണെന്നത് വിരോധാഭാസവും ആ സംഘടനകളുടെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി ജില്ലാ ഓഫീസിൽ നടന്ന നേതൃയോഗത്തിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
കൊച്ചി : കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംഘടനയായ ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) തീരുമാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഐമുഹാജി, എസ്. അബ്ദുല്‍ നാസര്‍, കൊടുവള്ളി സുരേന്ദ്രന്, കൃഷ്ണദാസ് എന്നിവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി അസ്സോസിയേഷന് സംസ്ഥാന ചെയര്മാന് ഡോ.ബി.ഗോവിന്ദന് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ......

കൊച്ചി - ഇൻ-വിട്രോ ഡയഗ്നോസ്റ്റിക് (ഐവിഡി) സാങ്കേതികവിദ്യയിൽ സുപ്രധാന ചുവടുവയ്പ്പായി രക്തത്തിലെ പ്രോട്ടീൻ കണക്കാക്കുന്ന ടെസ്റ്റിങ്ങ് കിറ്റ് (ലാറ്റക്സ് റീജന്റ് ) നിർമ്മാണ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള ലൈസൻസ് കരാറിൽ അഗപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡും ജപ്പാൻ ആസ്ഥാനമായുള്ള മെഡിക്കൽ ആൻഡ് ബയോളജിക്കൽ ലബോറട്ടറീസ് കമ്പനി ലിമിറ്റഡും (എം.ബി.എൽ) ഒപ്പുവെച്ചു.
ഇന്നുവരെ പൂർണ്ണമായും ഇറക്കുമതിയെ ആശ്രയിച്ചിരുന്നതിനാൽ ഇന്ത്യയിൽ ഇതിൻ്റെ ഉൽപാദനം ഒരു സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്ത് ഉയർന്ന നിലവാരമുള്ള ഡയഗ്നോസ്റ്റിക് റീജന്റുകളുടെ ആഭ്യന്തര ഉത്പാദനം ഇത് സാധ്യമാക്കും.
റീജന്റ് നിർമ്മാണത്തിൽ ആഗോള നിലവാരം നിലനിർത്തി, തടസ്സമില്ലാത്ത വിതരണ ശൃംഖല ഉറപ്പാക്കുന്നതാണ്
ഈ സഹകരണം. രോഗനിർണയ കൃത്യത ഗണ്യമായി വർദ്ധിപ്പിക്കാനും ചെലവ് കുറക്കാനും പുതിയ കരാർ സഹായിക്കും.
പ്രത്യേക പ്രോട്ടീൻ പരിശോധനയിലൂടെ വൃക്കരോഗങ്ങൾ, സെപ്സിസ്, വന്ധ്യത, പ്രമേഹം തുടങ്ങിയ മനുഷ്യശരീരത്തിലെ പല രോഗങ്ങളോ വൈകല്യങ്ങളോ നേരത്തേ കണ്ടെത്താൻ കഴിയും.
ഡയഗ്നോസ്റ്റിക് റിയാജന്റുകളുടെയും ഉപകരണങ്ങളുടെയും പ്രമുഖ ഇന്ത്യൻ നിർമ്മാതാക്കളായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ്, 90 രാജ്യങ്ങളിലായി 70,000-ത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നുണ്ട്. ......
കൊച്ചി: ശബരിമലയിലെ ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുവേണ്ടി നടപ്പാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. ......
നവരസ സണ്‍ഷൈന്‍ കോസ്റ്റിന്റെ മൂന്നാമത് നാടകമായ 'കായേനിന്റെ അവകാശികള്‍' 2025 മാര്‍ച്ച് ഒന്നിന് വൈകിട്ട് 5മണിക്ക് കലൗന്‍ഡ്ര ആര്എസ്എല് ഫംങ്ഷന് സെന്റര്‍ ഹാളിൽ നടനും നിര്‍മ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ് കെ.മാത്യു ഉദ്ഘാടനം ചെയ്യും. സണ്‍ഷൈന്‍ കോസ്റ്റ് സെയ്ന്റ് മേരീസ് ഇടവക വികാരി ഫാ.ടിജോ പുത്തന്‍പറമ്പിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്ന ലെവിൻ ജോബോയ്,നർത്തകി ഡോ.ചൈതന്യ, മമ്മൂട്ടി ഫാൻസ് വെൽഫയർ അസോസിയേഷൻ പി. ......